ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി

ബി ജെ പി തില്ലങ്കേരി പഞ്ചായത്ത്  പഠനശിബിരം നടത്തിഇരിട്ടി: ബി ജെ പി തില്ലങ്കേരി പഞ്ചായത്ത്  പഠനശിബിരം പുരളിമലയിൽ നടന്നു.  ജില്ലാ വെെസ് പ്രസിഡന്‍റ് മോഹനന്‍ മാനന്തേരി ശിബിരം  ഉദ്ഘാടനം ചെയ്തു.  ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് എം. വി. ശ്രീധരൻ  അധൃക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട്‌ ജിനചന്ദ്രൻ മാസ്റ്റർ, മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി പി. എസ്. പ്രകാശ് എന്നിവർ വിവിധ  വിഷയങ്ങളിൽ  ക്ലാസ് എടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  മനോജ് പടിക്കച്ചാല്‍, ആനന്ദവല്ലി, ബി ജെ പി പഞ്ചായത്ത് കമ്മിറ്റി  വെെസ്പ്രസിഡണ്ട് ഗിരീഷ് ആലയാട് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ പ്രവർത്തനം ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിക്കു വേണ്ട സഹായ സഹകരണങ്ങൾ  പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും സെമിനാറിൽ  നിർദേശം നൽകി.