ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു

ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു


ഇരിട്ടി : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിദ്യാർത്ഥികളിൽ പഴവർഗങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്രൂട്ട്സ് ഡേ ദിനാചരണം സംഘടിപ്പിച്ചു. മുപ്പതോളം പഴവർഗങ്ങളായിരുന്നു വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.പഠന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.പരിപാടി വാർഡ്  കൗൺസിലർ പി ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് കെ സി ഷംസുദ്ദീൻ അധ്യക്ഷനായി. പ്രധാനധ്യാപിക സി സി രമാദേവി, സി എം രതീഷ്, കെ കെ ഉസ്മാൻ , കെ ശൈമെ, കെ സംഗീത , കെ റസിയ, പി സജില എന്നിവർ സംസാരിച്ചു