തുര്‍ക്കിയിലെ ഇസ്താംബുളിൽ
ൽ സ്ഫോടനം: ആറു പേർ കൊല്ലപ്പെട്ടു
അങ്കാറ: തുര്‍ക്കിയിലെ ചരിത്ര പ്രാധാന്യമുള്ള പ്രധാന നഗരമായ ഇസ്താംബുളിൽ സ്ഫോടനം. സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. അമ്പതിലേറെ പേർക്ക് പരുക്കേറ്റു. ആളുകൾ നടന്നുപോകുന്ന തിരക്കേറിയ നഗര പ്രദേശമായ ടാക്സിം സ്ക്വയറിലാണ് വൈകിട്ട് നാല് മണിയോടെയാണ് നടുക്കുന്ന സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല