മൈസൂരുവിൽ വാഹനാപകടം;കണ്ണൂർ സ്വദേശിയായ നാലുവയസ്സുകാരി മരിച്ചു

മുണ്ടേരി ∶ മൈസൂരുവിൽ നടന്ന വാഹനാപകടത്തിൽ നാലുവയസ്സുകാരി മരിച്ചു. മുണ്ടേരി പടന്നോട്ടെ ഐസ മറിയം (4) ആണ് മരിച്ചത്.
ഇന്നലെ രാത്രി ബംഗളൂരു–മൈസൂരു ദേശീയപാതയിൽ രാമനഗരിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി കുടുംബം കാറിൽ ബംഗളൂരുവിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കാർ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യിൽ ITM കോളേജ് ചെയർമാൻ സിദ്ധീഖിന്റെയും സബീനയുടെയും മകളാണ് മരണമടഞ്ഞ ഐസ മറിയം.
സഹോദരങ്ങൾ: മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ്