കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രഥമ ശിഷ്യനാണ്. ഖബറടക്കം വൈകീട്ട് നാല് മണിക്ക് കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.