ഇരിട്ടി : തലശേരി മലബാർ ക്യാൻസർ സെന്ററിന്റെയും കീഴ്പള്ളി വൈസ്മെൻ ക്ലബ്ബിന്റെയും ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കെ സി വൈ എം യൂണിറ്റ്ന്റെയും നേതൃത്വത്തിൽ സൈജന്യ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് പള്ളി വികാരി ഫാദർ ബാബു മൂന്നാനപള്ളി ഉൽഘാടനം ചെയ്തു. ഡോ. ഫിൻസ് കാൻസർ രോഗത്തെപറ്റി സംസാരിച്ചു. വൈസ്മെൻ പ്രിസിഡന്റ് സാബു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്തുക്കുട്ടി പന്തപ്ലാക്കൽ, എ.സി. ജോസഫ്,കെ സി വൈ എം പ്രിസിഡന്റ് ബിബിൻ പി വിൽസൺ, പി. വി. സണ്ണി, ജിതേഷ്, ജോബി ജെയിംസ്, ജിസ്പിൻ ജെയിംസ്, ഫിലിപ്പ് എന്നീവർ സംസാരിച്ചു.