
എന്നാല്‍, മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൃഷ്ണരാജ നിയോജക മണ്ഡലം എംഎല്‍എ എസ്.എ രാംദാസ് പറഞ്ഞു. മൈസൂരിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം മനസ്സിലാക്കുന്നതിനായി മണ്ഡലത്തില്‍ പലയിടത്തും മൈസൂര്‍ കൊട്ടാരത്തോട് സാമ്യമുള്ള രീതിയില്‍ വ്യത്യസ്ത ഡിസൈനിലാണ് ബസ് സ്റ്റോപ്പുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മന്ത്രിയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നിര്‍മ്മിക്കുന്നതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബസ് സ്റ്റാന്‍ഡിന് മൂന്ന് താഴിക കുടങ്ങളുണ്ടെന്നും അത് പള്ളിയുടേതിന് സമാനമാണെന്നുമാണ് ബിജെപി എംപി പ്രതാപ് സിംഗ പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ഇത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാന്‍ എഞ്ചിനീയര്‍മാരോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ അത് ചെയ്തില്ലെങ്കില്‍ ഒരു ജെസിബി ഉപയോഗിച്ച് പൊളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് മൈസൂരു എംപിയുടെ വിഡ്ഢിത്തരമായ പ്രസ്താവനയാണെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ സലിം അഹമ്മദ് പറഞ്ഞത്. താഴികക്കുടത്തിന്റെ ആകൃതിയില്‍ പണിത സര്‍ക്കാര്‍ ഓഫീസുകളും അദ്ദേഹം പൊളിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും പ്രതാപ് സിംഹയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ അദ്ദേഹം ആരാണെന്ന് സിദ്ധരാമയ്യ ചോദിച്ചു. ഇത്തരക്കാര്‍ തങ്ങളുടെ പ്രസ്താവനകളിലൂടെ സമൂഹത്തില്‍ വിദ്വേഷം പരത്തുന്നുവെന്നും ഒരു എംപി എന്ന നിലയില്‍ അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടും വോട്ടുകള്‍ ഭിന്നിപ്പിക്കാനുമാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ജനങ്ങള്‍ ബുദ്ധിയുള്ളവരായതിനാല്‍ ഇത് നടക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.