പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം; ഒളിവിൽ കഴിഞ്ഞ അധ്യാപകൻ പിടിയിൽ

പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം; ഒളിവിൽ കഴിഞ്ഞ അധ്യാപകൻ പിടിയിൽ


കൊച്ചി : തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കിരണിനെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം നടത്തിയത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് കിരൺ.