നെടുമ്പാശേരിയിൽ ലക്ഷങ്ങളുടെ സ്വ‍ർണവേട്ട, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ; ഐ ഫോണുകളും പിടികൂടി

നെടുമ്പാശേരിയിൽ ലക്ഷങ്ങളുടെ സ്വ‍ർണവേട്ട, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ; ഐ ഫോണുകളും പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി മൂന്ന് പേർ പിടിയിൽ. ദുബായിൽ നിന്ന് എത്തിയ പാലക്കാട്‌ സ്വദേശി മൊയ്‌നുദ്ദീൻ ആണ് പിടിയിൽ ആയവരിൽ ഒരാൾ. 47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രണ്ട് സ്ത്രീകളിൽ നിന്ന് 24 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തു. ഇവരിൽ നിന്ന് രണ്ട് ഐ ഫോണും പിടികൂടിയിട്ടുണ്ട്.