വെൽഫയർ പാർട്ടി പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റൊറിയത്തിൽ നടന്നു

വെൽഫയർ പാർട്ടി പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റൊറിയത്തിൽ നടന്നു
കാക്കയങ്ങാട്: വെൽഫയർ പാർട്ടി പേരാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദലി. ടി. കെ. യുടെ പതാക ഉയർത്തൽ ചടങ്ങൊടെ കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റൊറിയത്തിൽനടന്നു.
ഗണേഷ് വടേരി (വെൽഫയർ പാർട്ടി സംസ്ഥാന സമിതിഅഗം)ഉൽഘടനം നിർവഹിച്ചു. ടി. കെ. മുഹമ്മദലി അദ്യക്ഷത വഹിച്ചു. ടി. കെ. അഷ്‌റഫ്‌ (വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം), വി. വി. ചന്ദ്രൻ മാസ്റ്റർ (വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ്‌ ),സഫീർ ആറളം, എന്നിവർ പ്രസംഗിച്ചു, അബ്ദുൽകാദർ ദർശന സ്വാഗതം പറഞ്ഞു. പുതുതായി വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ ആയി അബ്ദുൽകാദർ ദർശന തെരെഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ആയി. പി. വി.സാബിറ ടീച്ചർ, ട്രെഷറർ ആയി സഫീർ ആറളം, വൈസ് പ്രസിഡന്റ്‌ ആയി ഷംസീർ കുനിയിൽ, ജോയിന്റ് സെക്രട്ടറി സുബൈദ പി. വി. എന്നിവരെ തെരഞ്ഞെടുത്തു.