നഗരസഭയിൽ ഇന്നും സംഘർഷം; മേയർ ഗോബാക്ക് വിളിയുമായി കൌൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം

നഗരസഭയിൽ ഇന്നും സംഘർഷം; മേയർ ഗോബാക്ക് വിളിയുമായി കൌൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം


തിരുവനന്തപുരം : കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും സംഘർഷം. പ്രതിഷേധവുമായി ബിജെപി കൌൺസിലർമാരും പ്രവർത്തകരും എത്തിയതോടെ നഗരസഭയിൽ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. മേയർ ഡയസിലേക്ക് വരുന്നത് തടയാൻ ബിജെപി കൌൺസിലർമാർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഡയസിൽ മേയർ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ കൌൺസിൽ യോഗം സംഘർഷത്തിലെത്തി. ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച വനിതാ കൌൺസിലർമാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൌൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൌൺസിൽ യോഗം തുടരുകയാണ്.