മൂന്നാർ മണ്ണിടിച്ചിൽ: അപകടത്തിൽപ്പെട്ട ട്രാവലർ കണ്ടെത്തി, ആളെ കണ്ടെത്താനായില്ല, തിരച്ചിൽ തത്കാലം നിർത്തിവച്ചു

മൂന്നാർ മണ്ണിടിച്ചിൽ: അപകടത്തിൽപ്പെട്ട ട്രാവലർ കണ്ടെത്തി, ആളെ കണ്ടെത്താനായില്ല, തിരച്ചിൽ തത്കാലം നിർത്തിവച്ചു


ദുരന്തത്തില്‍ കാണാതായ ആൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥമൂലം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.


ഇടുക്കി: മൂന്നാര്‍ കുണ്ടളയില്‍ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്തി. വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.
കനത്ത മഴയെ തുടര്‍ന്നാണ് ദുരന്തം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു.

ദുരന്തത്തില്‍ കാണാതായ ആൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥമൂലം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉരുള്‍ പൊട്ടിയൊഴുകിയ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്ന ഭാഗങ്ങളിലാവും തിരച്ചില്‍ നടത്തുക. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അതേസമയം മണ്ണിടിച്ചിലിൽ ഉണ്ടായ മൂന്നാർ വട്ടവട റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. എന്നാൽ യാത്ര നിരോധനം ഉള്ളതിനാൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.