അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള തീവ്രയത്നത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്.
ഇതിനായി അതിദരിദ്രരെ കണ്ടെത്താന്‍ കുടുംബശ്രീവഴി നടത്തിയ സര്‍വേ പൂര്‍ത്തിയായി. "സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം ഗ്രാമപഞ്ചായത്തുകളില്‍' വിഷയത്തില്‍നടന്ന ദേശീയ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. ഇത് ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍സംസ്ഥാനം എവിടെ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. നിരന്തരമായ സാമൂഹിക ഇടപെടലുകളിലൂടെയും സാമൂഹിക പരിഷ്കാരങ്ങളിലൂടെയുമാണ് കേരളം ദാരിദ്ര്യത്തെ തുടച്ചുനീക്കിയത്. ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണനിയമംമുതലുള്ള ഒട്ടേറെ നടപടികള്‍ ഇതിന് കാരണമായി. 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.