മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം നടന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ അകലെ

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം നടന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ അകലെ


  • മൂന്നാർ: മൂന്നാർ കുണ്ടളയിൽ പുതുകടി സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാർ വട്ടവട പാതയിൽ നിന്നും അര കിലോമിറ്ററോളം മാറി മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയെ തുടർന്ന്, കുണ്ടള പുതുകുടിയിൽ, മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ഉണ്ടാവുകയിരുന്നു. കോഴിക്കോട് നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന് മുകളിലേയ്ക് ആണ് മണ്ണും വെള്ളവു പതിക്കുകയായിരുന്നു. അപകടത്തിൽ, രൂപേഷിനെ കാണാതാവുകയായിരുന്നു.

Also Read-മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപെട്ടു

ഇന്നലെ വൈകിട്ട് നടത്തിയ തെരച്ചിലിൽ റോഡിൽ നിന്നും 800 മീറ്ററോളം മാറി, പൂർണ്ണമായും തകർന്ന നിലയിൽ വാഹനം കണ്ടെത്തിയിരുന്നു. എന്നാൽ, രൂപേഷിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും വന്യ മൃഗങ്ങളുടെ സാനിധ്യവും മൂലം ഇന്നലെ, വൈകിട്ട് നിർത്തിവെച്ച തിരച്ചിൽ രാവിലെ ഏഴ് മണിയോടെ പുനരാരംഭിയ്കുകയായിരുന്നു. വെള്ളം ഒഴുകി പോയ മേഖലയിൽ റോഡിന് താഴ്ഭാഗത്തായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്