തലചായ്ക്കാനൊരിടം പദ്ധതി ; ഗൃഹ പ്രവേശനം നടത്തി

തലചായ്ക്കാനൊരിടം പദ്ധതി ; ഗൃഹ പ്രവേശനം നടത്തി

 ഇരിട്ടി: സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കാനാടൻ ബാലക്കുറുപ്പിനും കുടുംബത്തിനും വേണ്ടി പുന്നാട് ഈസ്റ്റ്‌ വാർഡിൽ പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന കർമ്മം നടന്നു. ചടങ്ങിൽ ആർ എസ് എസ് വിഭാഗ് സംഘചാലക് സി.കെ. ശ്രീനിവാസൻ കനാടൻ കൃഷ്ണക്കുറുപ്പിനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി. ഭവന നിർമ്മാണ സമിതി അധ്യക്ഷൻ കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവൻ സേവാ സന്ദേശം നൽകി.ജില്ലാ സംഘചാലക് സി. പി. രാമചന്ദ്രൻ, ഖണ്ഡ് സംഘചാലക് ഡോ. പി. രാജേഷ്, സേവാഭാരതി ജില്ലാ പീസിഡന്റ് ഇ. മോഹനൻ, കെ.പി. കുഞ്ഞിനാരായണൻ, വി.വി. ചന്ദ്രൻ, സത്യൻ കൊമ്മേരി, എ .കെ. ഷൈജു, സി. കെ. അനിത, എ. കെ. സുരേഷ് കുമാർ, കെ. അഖിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.