അയ്യപ്പൻകാവ് മുബാറക് സ്കൂൾ വിജയാഹ്ലാദ റാലി നടത്തി

അയ്യപ്പൻകാവ് മുബാറക് സ്കൂൾ വിജയാഹ്ലാദ റാലി നടത്തി


കാക്കയങ്ങാട്: ഇരിട്ടി ഉപജില്ലാ
കേരള സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം അറബിക് ൽ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ എട്ടാം സ്ഥാനവും കരസ്ഥമാക്കിയതിനെ തുടർന്ന് വർണ്ണാഭമായ ഘോഷയാത്രയും ബാന്റ് മേളവും  സംഘടിപ്പിച്ചു. പുഴക്കര  വായനശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് സ്വീകരണം വും അനുമോദനവും  നൽകി. 
മുബാറക് സ്കൂൾ വിദ്യാർഥിനികൾ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ തുടങ്ങിയ ചടങ്ങിൽ, സെക്രട്ടറി യൂനുസ് പി സ്വാഗതം ആശംസിച്ചു. 2-ആം വാർഡ് മെമ്പർ ശ്രീമതി. ഷഫീന മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വായനശാല പ്രസിഡന്റ് ശ്രീ.സലാം പാണംബ്രോൻ ഉത്ഘാടനം ചെയ്തു. ഇരിട്ടി ഉപജില്ല കലോത്സവത്തിലെ 21 വിജയികൾക്കും മുതിർന്ന അംഗം ചാലിൽ അലിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച കുമാരി മൈഷ മറിയത്തിനു, ട്രഷറർ നിസാർ. കെ യും, കുമാരി പി. കെ.ഷിഫാനക്ക് കമ്മിറ്റിയംഗം, കെ. പി. അബൂബക്കറും, ഉപ ജില്ലാ തലത്തിൽ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പും, ജനറൽ വിഭാഗത്തിൽ 8-ആം സ്ഥാനവും നേടിയ മുബാറക് എൽ. പി. സ്കൂളിനുള്ള ഉപഹാരം വൈ. പ്രസിഡന്റ് TP അബൂബക്കർ ഹാജി, ഹെഡ് മിസ്ട്രസ് ശ്രീമതി. സോളി ടീച്ചർക്ക് കൈമാറി.പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മയുടെ വകയായിട്ടുള്ള സ്കൂളിനുള്ള ഉപഹാരം നൗഷാദ്. P, സ്കൂൾ HM നു കൈമാറി.

സ്കൂളിനെ പ്രതിനിധീകരിച്ചു ഹെഡ്മിസ്ട്രെസ് ശ്രീമതി സോളി ടീച്ചർ, വിമൽ മാസ്റ്റർ, ശംസുദ്ധീൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.