മയ്യിലിൽ രണ്ട് അങ്കണവാടികൾ സൂപ്പർ സ്മാർട്ടാകും

മയ്യിലിൽ രണ്ട് അങ്കണവാടികൾ സൂപ്പർ സ്മാർട്ടാകും

 
മയ്യിൽ പഞ്ചായത്തിലെ ഒറപ്പൊടി, പൂമംഗലം ആലിയാട്ട് വയൽ എന്നീ അങ്കണവാടികൾ സൂപ്പർ സ്മാർട്ടാകും. അങ്കണവാടികളിൽ എത്തുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിനായുള്ള മനഃശാസ്ത്രപരമായ രീതിയിൽ ശിശുസൗഹൃദമാക്കാനാണ് ഓരോ അങ്കണവാടിക്കും പത്ത് ലക്ഷം രൂപ വീതം അനുവദിച്ചത്.

വനിതാശിശുവികസന വകുപ്പാണ് കെട്ടിടം ഉൾപ്പെടെ നിർമിക്കാൻ ഫണ്ട് അനുവദിച്ചതെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ അറിയിച്ചു. നിലവിലുള്ള അങ്കണവാടികളെല്ലാം ഘട്ടം ഘട്ടമായി ഇത്തരത്തിലേക്ക് മാറാനാണ് തീരുമാനം.