ഉത്പാദന ചെലവ് ഗണ്യമായി കൂടിയതിനൊപ്പം മിൽമ കാലിത്തീറ്റയുടെ വില വർധിപ്പിച്ചതും പാൽവില വർധിപ്പിക്കണമെന്ന ആവശ്യം നിരാകരിക്കുന്നതും മൂലം ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്.
രണ്ടുമാസം മുന്‍പു തന്നെ 15 ദിവസത്തിനകം പാൽവില വർധനയെപ്പറ്റി പഠിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരം പോലുള്ള സമരപരിപാടികളിലേക്കു നീങ്ങുമെന്ന് ക്ഷീരസംഘം പ്രസിഡന്റുമാർ അറിയിച്ചു.
നാളെ രാവിലെ 11ന് ആരംഭിക്കുന്ന ധർണ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ മന്ത്രി വി.എസ്. ശിവകുമാർ, പാലോട് രവി, സഹകരണ ജനാധിപത്യ വേദി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, മുൻ മേഖലാ ചെയർമാൻമാരായ കല്ലട രമേശ്, ജോൺ തെരുവത്ത് എന്നിവർ പ്രസംഗിക്കും