കേളകത്ത് 101 ദിന വ്യാപാരോത്സവം; ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ


കേളകം: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കേളകം യൂണിറ്റ് സംഘടിപ്പിക്കുന്ന 101 ദിന വ്യാപാരോത്സവം ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ നടക്കും.ഡിസംബർ പത്ത് ശനിയാഴ്ച വൈകിട്ട് 4.30ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് വ്യാപാരോത്സവം ഉദ്ഘാടനം ചെയ്യും.

ഉപഭോക്താക്കൾക്കായി ദിവസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും.കൂടാതെ സ്‌കൂട്ടർ,റഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ,എൽ.ഇ.ഡി.ടി.വി, സ്വർണ നാണയങ്ങൾ എന്നിവ വിവിധ ഇനങ്ങളിലായി സമ്മാനമായി ലഭിക്കും.2023 മാർച്ച് 22ന് ബംബർ നറുക്കെടുപ്പുണ്ടാവും.150-ഓളം സമ്മാനങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ പറഞ്ഞു.

യു.എം.സി.ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ,കൊച്ചിൻ രാജൻ,സജി ജോസഫ്,സൈജു ഗുജറാത്തി,പി.പി.ഖാലിദ്,സി.അബ്ദുൾ സലാം എന്നിവർ പരിപാടി വിശദീകരിച്ചു