പയ്യന്നൂരിൽ കസ്തൂരിയുമായി 3 പേർ പിടിയിൽ
അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. പയ്യന്നൂർ- ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്നാണ് കസ്തൂരിയുമായി    പാടിയോട്ടുചാൽ സ്വദേശികളായ
റിയാസ്, സാജിദ് , ആസിഫ് എന്നിവർ പിടിയിലായത്. സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികൾക്ക്  വിൽപ്പനയ്ക്ക് ആയി കൊണ്ട് പോകാനായിരുന്നു മൂവർ  സംഘത്തിന്റെ ശ്രമം.കസ്തൂരി  കൈപ്പറ്റുന്നതിനായി പത്തനംതിട്ടയിൽ നിന്നുള്ള സംഘം പയ്യന്നൂരിൽ ഇവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. 5 കോടിയായിരുന്നു പറഞ്ഞുറപ്പിച്ച വില