തിരുവനന്തപുരത്തും 5G; പുതുവർഷത്തിൽ ജിയോ 5 ജി സേവനം ലഭ്യമാകും

തിരുവനന്തപുരത്തും 5G; പുതുവർഷത്തിൽ ജിയോ 5 ജി സേവനം ലഭ്യമാകും

തിരുവന്തപുരം: കൊച്ചി നഗരം 5ജി സേവന പരിധിയിൽ വന്നതിന് പിന്നാലെ തലസ്ഥാനവും 5G കണക്ടിലേക്ക്. അടുത്ത ആഴ്ചയോടെ  തിരുവന്തപുരത്തും ജിയോ 5 ജി എത്തും. ജിയോക്ക് പുറമെ എയർടെല്ലും വി നെറ്റ്വർക്കും നഗരത്തിന്റെ പല ഭാഗത്തും 5 ജി ട്രയൽ റൺ ആരംഭിച്ചു കഴിഞ്ഞു. ജനുവരിയോടെ കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലേക്കും ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ തഹസീലുകളിലും താലൂക്കുകളിലും 5ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുമെന്നും ജിയോ അധികൃതർ അറിയിച്ചു.

5 ജി സാധ്യമാക്കു ന്ന അതിവേഗ ഡാറ്റാ കൈമാ റ്റം ജനജീവിതത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സെക്കന്‍ഡില്‍ ഒരു ജി.ബി വരെ വേഗം നല്‍കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. റിലയന്‍സ് ജിയോയുടെ 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ഇക്കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്.