സിപിഎം വിഴിഞ്ഞം തുറമുഖ സമരത്തെ നേരിടാന്‍ ഡിസംബര്‍ 6-9 വരെ പ്രചാരണ ജാഥ നടത്തും

സിപിഎം വിഴിഞ്ഞം തുറമുഖ സമരത്തെ നേരിടാന്‍ ഡിസംബര്‍ 6-9 വരെ പ്രചാരണ ജാഥ നടത്തും


വിഴിഞ്ഞം വിഷയത്തിൽ പ്രചരണ ജാഥയുമായി സിപിഎം. “വികസനം സമാധാനം” എന്ന മുദ്രാവാക്യവുമായാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജാഥ സംഘടിപ്പിക്കുന്നത്.  ഡിസംബര്‍ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലാണ് ജാഥ. ആറാം തീയതി വർക്കലയിൽ ആരംഭിക്കുന്ന ജാഥ 9ന് വിഴിഞ്ഞത്ത് സമാപിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ജാഥ നയിക്കുന്നത്.

വിഴിഞ്ഞം തുറമുഖ സമരം അക്രമാസക്തമാവുകയും വലിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായും നേരിടാന്‍ സിപിഎം പ്രചാരണ ജാഥ നടത്തുന്നത്. വിഷയത്തില്‍ ഇടത്  സര്‍ക്കാരിന്‍റെ നിലപാട് വിശദീകരിക്കുകയാണ് പ്രചാരണ ജാഥയുടെ ലക്ഷ്യം. ഡിസംബര്‍ ആറിന് വൈകീട്ട് മന്ത്രി പി. രാജീവാണ് ജാഥ ഉദ്ഘാടനം ചെയ്യുക. ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉദ്ഘാടനം ചെയ്യും.