ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ക്ക് 9 കോടി

ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ക്ക് 9 കോടിസംസ്ഥാനത്തെ വിവിധ ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ജനറല്‍ ആശുപത്രികളില്‍ മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത്. അനസ്തീഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവിടങ്ങളിലും കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആശുപത്രികളില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ 2 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 5 മള്‍ട്ടിപാര മോണിറ്റര്‍, കാപ്‌നോഗ്രാം ഇന്‍വേസീവ് പ്രഷര്‍ മോണിറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ 5 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 2 ഡിഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍ പേസിംഗ്, 1 ലൈവ് 4ഡി എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം, 5 പന്ത്രണ്ട് ചാനല്‍ ഇസിജി മെഷീന്‍, 4 മൂന്ന് ചാനല്‍ ഇസിജി മെഷീന്‍, 3 ട്രോപ് ടി/ഐ അനലൈസര്‍, 1 ത്രെഡ്മില്‍ ടെസ്റ്റ് മെഷീന്‍ എന്നിവ സജ്ജമാക്കുന്നതിന് തുകയനുവദിച്ചു.