കാസർഗോഡ്: വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്ന ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസറഗോഡ് തളങ്കരയിലെ പി.എൻ.നൗഷാദിനെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് തളങ്കര ഹാഷിം സ്ട്രീറ്റിൽ വെച്ചാണ് 1.200 കിലോഗ്രാം കഞ്ചാവു ശേഖരവുമായി പ്രതി പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് സി കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ സാജൻ എ, അജീഷ് സി, മഞ്ചുനാഥൻ വി, സതീശൻ കെ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ് മോൾ ജോൺ എന്നിവരും ഉണ്ടായിരുന്നു. കാസറഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.