കോഴിക്കോട് പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് രക്ഷപ്പെട്ടു


കോഴിക്കോട് പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് രക്ഷപ്പെട്ടു
പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് സാരമായി പരിക്കേറ്റു. ഇരിങ്ങത്ത് കുലുപ്പ മലോല്‍ താഴ ആശാരിക്കണ്ടി സനീഷിന്റെ ഭാര്യ ഗായത്രി (33) ആണ് ട്രെയിനിടിച്ച് മരിച്ചത്. പരിക്കേറ്റ രണ്ടു വയസുകാരിയായ മകള്‍ ആരോഹി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകീട്ട് 3.40 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജധാനി എക്‌സ്പ്രസ് കടന്ന് പോയ ശേഷമാണ് ചിന്നിച്ചിതറിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്