നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു


Photo: facebook

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകള്‍ കൈകാര്യം ചെയ്യുന്ന നടനുമാണ് കെഎസ് പ്രേംകുമാര്‍ എന്നറിയപ്പെടുന്ന കൊച്ചുപ്രേമന്‍.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്