മകളെയും ഭാര്യയെയും പിക്കാസുകൊണ്ട് തലക്കടിച്ച് വധിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ.

വിദ്യാനഗർ: കുടുംബ വഴക്കിനിടെ മകളെയും ഭാര്യയെ യുംപിക്കാസുകൊണ്ട് തലക്കടിച്ച് വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മുട്ടത്തൊടി എരുതുംകടവ് ഉജംകോട് സ്വദേശി പി.എം.അബ്ദുള്ള കുഞ്ഞിയെ (55)യാണ് വിദ്യാനഗർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.പ്രമോദിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.പ്രശാന്ത്, എ.എസ്.ഐ. പ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ നവമ്പർ 22 ന് വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം.കുടുംബ വഴക്കിനിടെ മകളെ വീട്ടിൽ സൂക്ഷിച്ച പിക്കാസുകൊണ്ട് തലക്കടിക്കുന്നത് കണ്ട് തടയാൻ ചെന്ന ഉമ്മയെയും പ്രതി തലക്കടിച്ച് പരിക്കേൽപ്പിച്ചു. സാരമായിപരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി പരാതിയിൽ വധശ്രമത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കാസറഗോഡ്
വെച്ചാണ് വിദ്യാനഗർ പോലീസ് പിടികൂടിയത്.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു