ശ്രീകണ്ഠാപുരത്ത് പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ

ശ്രീകണ്ഠാപുരം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് 45 കാരനായ പിതാവിനെ പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺലിംഗിനിടെയാണ് പിതാവ് പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെൺകുട്ടി പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.