കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യതയെക്കുറിച്ച് കേന്ദ്ര മന്ത്രിമാരുമായി ചർച്ച ചെയ്യാൻ കണ്ണൂരിൽ നിന്നും സംഘം ഡൽഹിയിലേക്ക്
 കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യതയെക്കുറിച്ച്  കേന്ദ്ര മന്ത്രിമാരുമായി ചർച്ച ചെയ്യാൻ കണ്ണൂരിൽ നിന്നും സംഘം ഡൽഹിയിലേക്ക്.

 മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ യാത്ര,വിമാന യാത്ര കൂട്ടായ്മയായ ഹിസ്റ്റോറിക്കൽ ഫ്‌ളൈറ്റ് ജേണി ,ഡൽഹിലേക്ക്  12 ന് പുറപ്പെടും .കണ്ണൂർ വിമാനത്താവള വികസനം ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്താനാണ് സംഘം ഡൽഹിലെത്തുന്നത്.

13,14  ദിവസങ്ങളിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എം പി മാരുടെ സഹായവും സംഘം തേടും.വിദേശ വിമാനങ്ങൾക്ക് അനുമതി,കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കാനാണ് സംഘം ഡൽഹിലേക്ക് പോകുന്നത്.