സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ

സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭ സ്പീക്കർ  എ.എൻ. ഷംസീർ


ഇരിട്ടി:  സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭ സ്പീക്കർ  എ.എൻ. ഷംസീർ, 
ഇരിട്ടി കേന്ദ്രീകരിച്ച് രൂപികരിച്ച സർക്കാർ ജീവനക്കാരുടെ സഹകരണ സംഘമായ ഇരിട്ടി ഗവ: എംപ്ലോയിസ് സഹകരണ സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാധാരണക്കാന് ഏത് സമയവും ആശ്രയിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ് പ്രാദേശിക സഹകരണസംഘങ്ങൾ,  ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്ന യെന്നുള്ളത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷനായി.  സ്ട്രോങ് റും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യനും കമ്പ്യൂട്ടർ സിസ്റ്റം
 നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലതയും വായ്പ വിതരണംസഹകരണ വകുപ്പ് ജില്ലാ ജോ: രജിസ്ട്രാർ കെ. പ്രദോഷ് കുമാറും ഗ്രൂപ്പ് നിക്ഷേപ പദ്ധതി സഹകരണ ജില്ലാ ജോ. ഡയറക്ടർ ഇ രാജേന്ദ്രനും ആദ്യ നിക്ഷേപം സ്വീകരിക്കൽ എൻ.ജി.ഒ.സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ.ബഷിറും ഷെയർ സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധനും ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാർ അജീഷ്.കെ.കിഴക്കയിൽ, ടി. ജയശ്രീ, വി.വി.വിനോദ് കുമാർ, ബാബു എടച്ചേരി, പി.ആർ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.