വ്യാജപ്പേരിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിഎസ്‌സി ക്ലാസ്; ഇരിട്ടിയിൽ ഉൾപ്പെടെ ജില്ലയിലെ പി എസ് സി കോച്ചിംഗ് സെൻ്ററുകളിൽ വിജിലന്‍സ് റെയ്ഡ്

വ്യാജപ്പേരിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിഎസ്‌സി ക്ലാസ്; ഇരിട്ടിയിൽ ഉൾപ്പെടെ  ജില്ലയിലെ പി എസ് സി കോച്ചിംഗ് സെൻ്ററുകളിൽ വിജിലന്‍സ് റെയ്ഡ്.



കണ്ണൂർ :കണ്ണൂരിലെ പി.എസ്.സി കോച്ചിങ്ങ് സെന്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  വ്യാജപ്പേരുകളില്‍ ഇവിടെ ക്ലാസ് എടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരില്‍ മൂന്നിടങ്ങളിലും  ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. 

വ്യാജ പേരുകളിൽ ജോലി ചെയ്യുന്നവരുടെ പേര് വിവരങ്ങൾ ശേഖരിച്ചു. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രാവിലെ മുതൽ നടന്ന റെയ്ഡ് ഉച്ചയോടെ പൂര്‍ത്തിയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഓഫീസുകളിൽ നിന്നും ലീവെടുത്താണ് ഇത്തരത്തിൽ കോച്ചിംഗ് സെന്ററുകളിൽ ജോലി ചെയ്തിരുന്നത്.