
തിരുവനന്തപുരം: 140 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പായി. വിഴിഞ്ഞം സമരസമിതിയും മുുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയലാണ് സമരം ഒത്തുതീര്‍പ്പായത്. വാടക 5500 മതിയെന്നും അദാനിയുടെ സിഎസ്ആര്‍ പണം വേണ്ടെന്നും സമരസമിതി അറിയിച്ചു. ഇത് പൂര്‍ണമായും സര്‍ക്കാര്‍ നല്‍കും. തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു.
വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ജോലിക്കുപോകാത്ത ദിവസങ്ങളില്‍ നഷ്ടപരിഹാരം നല്‍കും. തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ സ്വന്തം നിലയ്ക്ക് വിദഗ്ധസമിതിയുമായുണ്ടാക്കും ഒപ്പം സര്‍ക്കാരിന്റെ വിദഗ്ധസമിതിയുമായി സമരസമിതി ചര്‍ച്ച നടത്തും. ഒന്നാംഘട്ട സമരമാണ് അവസാനിച്ചതെന്ന് സമരസമിതി ചെയര്‍മാര്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്ന് ചര്‍ച്ചയില്‍ ധാരണയായി. ഈ കമ്മിറ്റിയില്‍ തുറമുഖ സെക്രട്ടറിയും അംഗമായിരിക്കും. തുറമുഖ നിര്‍മാണം സമരക്കാര്‍ തടസപ്പെടുത്തില്ല. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധര്‍ വേണം, ഈ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായി ഉറപ്പുനല്‍കണം തുടങ്ങിയ ആവശ്യങ്ങളില്‍ ഇന്ന് തീരുമാനമായില്ല.
ചര്‍ച്ചയ്ക്ക് മുമ്പ് മന്ത്രിസഭ ഉപസമിതിയും സമര സമിതിയുമായി ചര്‍ച്ച നത്തി. ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതിയും യോഗം ചേര്‍ന്നിരുന്നു