മസ്കത്തിൽ കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു

മസ്കത്തിൽ കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു


മസ്‍കത്ത്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കൊട്ടില ഓണപ്പറമ്പ് ഹാജി റോഡില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മരന്‍ എം. അബ്‍ദുല്‍ ജലീല്‍ (30) ആണ് സുഹാറിനടുത്ത് ലിവയില്‍ മരിച്ചത്.

ലിവയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്‍മാനായി ജോലി ചെയ്‍തുവരികയായിരുന്നു അബ്‍ദുല്‍ ജലീല്‍. മാതാവ് - നഫീസ. ഭാര്യ - ഹിസാന. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.