
ഫയല്‍ ചിത്രം
കോട്ടയം: കോട്ടയത്തെ തന്റെ പരിപാടി ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍. കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം അറിയിച്ച് തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കും. തന്റെ മനസ്സ് തുറന്ന പുസ്തകമാണ്. തനിക്ക ഒന്നും ഒളിക്കാനില്ല. ആരും ത.ന്നാട് ബന്ധപ്പെട്ടിട്ടില്ല. തന്നെ കിട്ടാന്‍ പ്രയാസമൊന്നുമില്ല.
മുന്‍കാലങ്ങളില്‍ താന്‍ നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രശ്‌നങ്ങളാണ് ഈ രണ്ടു മാസങ്ങളായി കാണുന്നത്. തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. പരിപാടിയില്‍ വരാത്തവര്‍ വരണ്ട. തന്റെ പ്രസംഗം യുട്യൂബില്‍ കാണാമെന്നും തരൂര്‍ പറഞ്ഞു.
വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്ന് ശശി തരൂര്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം വിവാദം നല്ല രീതിയില്‍ അല്ല പോകുന്നതെന്നും എഫ്‌ഐആര്‍ വേണ്ടായിരുന്നുവെന്നും പ്രതികരിച്ചു. മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരോ ദേശ വിരുദ്ധര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.