സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തിനിവിടെ മരച്ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തിനിവിടെ മരച്ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്.

ഇന്ന് രാവിലെ 9 40ഓടെയാണ് സംഭവം. കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞുവീണത്. മരച്ചില്ല ഒടിഞ്ഞുവീണ് എറണാകുളം ശാലോം എച്ച്എസിലെ വിദ്യാര്‍ത്ഥിക്ക് ആണ് പരുക്കേറ്റത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാര്‍ത്ഥിനിയുടെ പരുക്ക് ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായും സ്ഥലം സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.