ഓട്ടോയിൽ മദ്യകടത്ത് 103.68 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.

ഓട്ടോയിൽ മദ്യകടത്ത് 103.68 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി.

കാസറഗോഡ്. ഓട്ടോയിൽ മദ്യ കടത്ത് എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. കുഡ്ലു ചൗക്കി കല്ലങ്കൈയിൽ
വാഹന പരിശോധനക്കിടെയാണ് കെ.എൽ. 60.ബി. 1664 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണാടക മദ്യ ശേഖരം കാസറഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഓടി പോയ പ്രതിക്കെതിരെ അബ്കാരി കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ഓട്ടോയും മദ്യ ശേഖരവും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, മഞ്ചുനാഥൻ വി, സതീശൻ കെ, നസറുദ്ദീൻ എ കെ എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു.