ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

കേളകം ഭൂമിക്കും വീടിനും വിള്ളൽ സംഭവിച്ച കേളകം
പഞ്ചായത്തിലെ ശാന്തിഗിരി കൈലാസം പടിയിലെ ഏഴ്
കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ
അനുവദിച്ചു.കേളകം പഞ്ചായത്തിന്റെ നിരന്തര
ഇടപെടലിന്റെ ഫലമായാണ് തുക അനുവദിച്ചത്.
ബാക്കി വരുന്ന കുടുംബങ്ങൾക്ക് വിശദമായ
പരിശോധനക്ക് ശേഷം തുടർ നടപടികൾ
സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി
അനീഷ്. പറഞ്ഞു.
ഇടമനതടത്തിൽ ലിലാ മണി , മാങ്കുട്ടത്തിൽ വിലാസിനി, തോമസ് പരത്തനാൽ , റോയി കാഞ്ഞിരക്കുളം, ബെന്നികാഞ്ഞിരക്കുളം , ജോൺ കൂളപ്പുരക്കൽ, ബിജോയി പീക്കുന്നേൽ എന്നിവർക്കാണ് സർക്കാർ പത്തു ലക്ഷം രൂപ അനു വദിച്ച് ഉത്തരവായത്.