കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹാൻഡിമാൻ, റാംപ് ഡ്രൈവർ: 132 ഒഴിവുകൾ

കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹാൻഡിമാൻ, റാംപ് ഡ്രൈവർ: 132 ഒഴിവുകൾ 
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് കം-റാംപ് ഡ്രൈവർ തസ്തികകളിൽ കരാർനിയമനം നടത്തുന്നു. ഹാൻഡിമാൻ തസ്തികയിൽ കൊച്ചിയിൽ 45, കോഴിക്കോട് 45, കണ്ണൂർ 20 എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. ശമ്പളം പ്രതിമാസം 14,670 രൂപ.

യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിജ്ഞാനമുണ്ടാകണം. യൂട്ടിലിറ്റി കം എം റാപ് ഡ്രൈവർ തസ്തികയിൽ കൊച്ചിയിൽ -3, കോഴിക്കോട് -11, കണ്ണൂർ -8 ഒഴിവുണ്ട്. ശമ്പളം: 16,530 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് വേണം. മലയാളഭാഷ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായപരിധി ജനറൽ 28,

അപേക്ഷാഫോറം http://aiasl.in/recruitmentൽ ലഭിക്കും. അപേ ക്ഷാഫീസ് 500 രൂപ. Al Airport Services Limited ന് മുംബൈയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് നൽകണം 

അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വാക്-ഇൻ ഇന്റർവ്യൂ സമയത്ത് സമർപ്പിക്കേണ്ടതാണ്.

ഹാൻഡിമാൻ തസ്തികക്ക് ജനുവരി 11നും യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികക്ക് ജനുവരി 12നും രാവിലെ 8-11 മണിക്കകം നേരിട്ട് ഹാജരാകണം. സ്ഥലം ശ്രീ ജഗന്നാഥ് ഓഡിറ്റോ റിയം, വേങ്ങൂർ, അങ്കമാലി, എറണാകുളം ജില്ല. തെരഞ്ഞെടുപ്പ് നടപടിക്രമം വിജ്ഞാപനത്തിലുണ്ട്.