സംസ്ഥാനത്ത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഒട്ടോറിക്ഷകള്‍ വിലക്കിയ ഉത്തരവ് ഒരു വര്‍ഷത്തേക്ക് നീട്ടി

സംസ്ഥാനത്ത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഒട്ടോറിക്ഷകള്‍ വിലക്കിയ ഉത്തരവ് ഒരു വര്‍ഷത്തേക്ക് നീട്ടി

  • തിരുവനന്തപുരം: സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഇവയ്ക്ക് സി.എൻ.ജി,​ എൽ.എൻ.ജി എൽ.പി.ജിയിലോട്ട് മാറാം.  പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം