ആറളത്ത് മോതിരവരയൻ നീലിയട‌ക്കം‌ 175 ഇനം ശലഭങ്ങളെ കണ്ടെത്തി

ആറളത്ത് മോതിരവരയൻ നീലിയട‌ക്കം‌ 175 ഇനം ശലഭങ്ങളെ കണ്ടെത്തി

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ന​ട​ത്തി​യ 23-ാമ​ത് ചി​ത്ര​ശ​ല​ഭ ദേ​ശാ​ട​ന നി​രീ​ക്ഷ​ണ സ​ര്‍​വേ സ​മാ​പി​ച്ചു. ഇ​ത്ത​വ​ണ​ത്തെ സ​ർ​വേ​യി​ൽ ആ​റ​ള​ത്ത് പു​തു​താ​യി ക​ണ്ടെ​ത്തി​യ മോ​തി​ര​വ​ര​യ​ൻ നീ​ലി ശ​ല​ഭം ഉ​ൾ​പ്പെ​ടെ 175 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ ക​ണ്ടെ​ത്തി.
ഇ​തോ​ടു കൂ​ടി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ എ​ണ്ണം 264 ആ​യി. മ​ല​ബാ​ര്‍ നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി 55 ഓ​ളം ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു. ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ വി. ​സ​ന്തോ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തും ഉ​രു​ട്ടി​പ്പു​ഴ​യോ​ര​ത്തും ഉ​ള്ള മ​ണ​ല്‍​ത്തി​ട്ട​ക​ളി​ല്‍ ശ​ല​ഭ​ങ്ങ​ളു​ടെ കൂ​ട്ടം​ചേ​ര​ല്‍ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ണ​ല്‍​ത്തി​ട്ട​ക​ള്‍ ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള ധാ​തു​ല​വ​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ മ​ണ​ല്‍​ത്തി​ട്ട​ക​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത നി​രീ​ക്ഷ​ക​ർ പ​റ​ഞ്ഞു.