കാഞ്ചീപുരത്ത് 19-കാരിയെ സുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ചു പേർ അറസ്റ്റിൽ

(പ്രതീകാത്മക ചിത്രം)
- തമിഴ്‌നാട്: കാഞ്ചീപുരത്ത് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ആൺ സുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ബെംഗളൂരു-പുതുച്ചേരി ഔട്ടർ റിങ് റോഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ അഞ്ച് പ്രതികളെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.