കേരളത്തിൽ വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു 22 പേർക്ക് പരിക്കേറ്റു

കൊച്ചി, മൂന്നാർ, കുമളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കന്യാകുമാരിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പന്ത്രണ്ട് പേരെ മുണ്ടക്കയം എം എം ടി ആശുപത്രിയിലും, മൂന്നുപേരെ കോട്ടയം കാരിത്താസിലും, ആറുപേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി.