ആന്ധ്രയില്‍ ടിഡിപി യോഗത്തിനിടെ വീണ്ടും അപകടം; തിരക്കില്‍പ്പെട്ട് 3 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ ടിഡിപി യോഗത്തിനിടെ വീണ്ടും അപകടം; തിരക്കില്‍പ്പെട്ട് 3 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്


  • ആന്ധ്രാപ്രദേശിൽ തെലുങ്കു ദേശം പാര്‍ട്ടി റാലിക്കിടെ തിക്കിലും തിരക്കിലും മൂന്ന് മരണം..നിരവധി പേർക്ക് പരുക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഗുണ്ടൂരിൽ ചന്ദ്രബാബു നായിഡു പങ്കെടുത്ത പരിപാടിയിലാണ് അപകടം.  യോഗത്തിന്റെ ഭാഗമായി നടന്ന പ്രത്യേക റേഷന്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ച നെല്ലൂരില്‍ ചന്ദ്രബാബു നായിഡു നടത്തിയ റോഡ് ഷോയ്ക്കിടെ അഴുക്കുചാലില്‍ വീണ് എട്ടുപേര്‍ മരിച്ചിരുന്നു. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കുണ്ടാവുകയായിരുന്നു. ഇതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകള്‍ അതില്‍ വീണു. സംഭവത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.