ഹയര്‍ സെക്കന്‍ററി ബാച്ച് പുന:ക്രമീകരണം; നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കാം; ജനുവരി 31നകം

ഹയര്‍ സെക്കന്‍ററി ബാച്ച് പുന:ക്രമീകരണം; നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കാം; ജനുവരി 31നകം


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ.  വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.  ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകള്‍ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31 നകം ആര്‍. സുരേഷ്കുമാര്‍, ജോയിന്‍റ് ഡയറക്ടര്‍  മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്‍ററി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോര്‍ഡ് ബി ഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ  അയക്കേണ്ടതാണ്.