ജനുവരി ഏഴുവരെയാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരമെന്നാണ് വനംവകുപ്പ് അറിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽ തയാറാക്കിയിട്ടുള്ള ഹെൽപ് ഡെസ്കുകളിൽ ലഭിക്കുന്ന പരാതികളിൽ തുടർ നടപടികൾ ഒച്ചിഴയും വേഗത്തിലാണെന്ന ആക്ഷേപം ശക്തമാണ്.
ലഭിക്കുന്ന പരാതികളിൽ നേരിട്ടുള്ള സ്ഥലപരിശോധന ഉൾപ്പെടെ നടത്തി പരാതികൾ പരിഹരിക്കുമെന്നായിരുന്നു വനം വകുപ്പ് അറിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വരെ 20,000 ത്തിലധികം പരാതികൾ ലഭിച്ചപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിനു സമീപത്തെ പഞ്ചായത്തുകളിൽ നിന്നു നല്കിയ 16 പരാതികൾ മാത്രമാണ് തീർപ്പാക്കിയിരുന്നത്. തുടർന്ന് ചൊവ്വാഴ്ച പരാതികളുടെ എണ്ണം 26,000ത്തി നു മുകളിലേക്ക് എത്തിയപ്പോൾ ഇതിൽ 18 പരാതികൾ പരിഹരിച്ചുവെന്നാണ് വനം വകുപ്പ് പറയുന്നത്.
ഇന്നലെ പരാതികളുടെ പ്രളയമായിരുന്നു. 12,879 പരാതികൾ ഇന്നലെ മാത്രം ലഭിച്ചു. ഇന്നലെ വരെ ലഭിച്ച 38,909 പരാതികളിൽ 2,919 പരാതികൾ പരിഹരിച്ചുവെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
പരാതികൾ പരിഹരിച്ചത് സംബന്ധിച്ച് പരാതിക്കാർക്ക് കൃത്യമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നു പരാതി നല്കിയവരിൽ ഭൂരിപക്ഷവും വ്യക്തമാക്കുന്നു. ബഫർ സോണിൽ ഓരോ ദിവസം കഴിയും തോറും ജനങ്ങളുടെ ആശങ്കയേറുകയാണ്
സത്യവാങ്മൂലം ഫയൽ ചെയ്തു
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന വനം വകുപ്പ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഈ മാസം 11നു കോടതിയിൽ ബഫർ സോണ് വിഷയം പരിഗണിക്കുന്പോൾ സംസ്ഥാനത്തിന്റെ ഭാഗം അവതരിപ്പിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ ഈ മാസം അഞ്ചിനുള്ളിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂവെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഉപഗ്രഹ സർവേ റിപ്പോർട്ടിലെ കണ്ടെത്തലുകളും 2020- 21 ലെ സർവേ റിപ്പോർട്ടും നിലവിൽ സ്വീകരിക്കുന്ന തുടർ നടപടികൾ ഉൾപ്പെടെയുള്ളവയാണ് സത്യവാങ്മൂലതത്തിൽ സമർപ്പിച്ചിട്ടുള്ളതെന്നാണ് സൂചന. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്പോൾ നിലവിലുളള അഭിഭാഷകരെക്കൂടാതെ മുതിർന്ന അഭിഭാഷകന്റെ സേവനം തേടുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
പരാതികൾ ഇങ്ങനെ…
വന്യജീവി സങ്കേതം, ലഭിച്ച പരാതികൾ, പരിഹരിച്ചത് എന്ന ക്രമത്തിൽ
പേപ്പാറ- 672, പൂജ്യം
നെയ്യാർ-2059, പൂജ്യം
ആറളം,കൊട്ടിയൂർ-1310, പൂജ്യം
മലബാർ വന്യജീവി സങ്കേതം-5231, പൂജ്യം
പീച്ചി വൈൽഡ് ലൈഫ്-7979, പൂജ്യം
മംഗളവനം-ഒന്ന്, പൂജ്യം
കരിന്പുഴ-22, പൂജ്യം
മൂന്നാർ വൈൽഡ്
ലൈഫ്- 3642, പൂജ്യം
ശെന്തുരുണി-1255, പൂജ്യം
ഇടുക്കി-6002, 2230
തട്ടേക്കാട്-1210, 670
പെരിയാർ 1156, 16
വയനാട്-6290, പൂജ്യം
പറന്പിക്കുളം-1605, പൂജ്യം
സൈലന്റ് വാലി-475, പൂജ്യം
ആകെ- 38909, 2916