കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്,കഴിഞ്ഞ വർഷം 56 അറസ്റ്റ്

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്,കഴിഞ്ഞ വർഷം 56 അറസ്റ്റ്


തിരുവനന്തപുരം:സംസ്ഥാനത്ത് കൈക്കൂലി പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്. കഴിഞ്ഞ വർഷം  47 കേസുകളിലായി 56 ഉദ്യോഗസ്ഥരാണ്  കൈക്കൂലി പണവുമായി പിടിയിലായത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പട്ടിക വിജിലൻസ് തയ്യാറാക്കിയിരുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ചാണ് കൈക്കൂലി നൽകുന്ന സമയത്ത് പിടികൂടിയത്.

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ചിലർ വിജിലൻസിന് പരാതി നൽകുകയും ചെയ്തതിരുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ പിടിയിലായത് റവന്യൂവകുപ്പിലാണ്. 20 ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത്. തദ്ദേശവകുപ്പിൽ 15 ഉം ഉദ്യോഗസ്ഥരാണ് പിടിയിലായത്. റവന്യൂ, പൊലിസ്, ഇറിഗേഷൻ, രജിസ്ട്രേഷൻ, സഹകരണം തുടങ്ങി മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ പിടിയിലായി. 2020ൽ 30 കേസുകളായി 34 ഉദ്യോഗസ്ഥരാണ് പിടിയിലായത്.