ബസ് ഡ്രൈവറെ മർദ്ദിച്ച 7 പേർക്കെതിരെ കേസ്

ബസ് ഡ്രൈവറെ മർദ്ദിച്ച 7 പേർക്കെതിരെ കേസ്

കണ്ണൂർ. ബസ് ഡ്രൈവറെ ആക്രമിച്ച ഏഴംഗ സംഘത്തിനെതിരെ കേസ്. പുതിയ ബസ് സ്റ്റാൻ്റിൽ വെച്ച്ആക്രമിച്ചുവെന്ന സ്വകാര്യ ബസ് ഡ്രൈവർ കടലായി പാച്ചൻ ഹൗസിൽ ശരത് കുമാറിൻ്റെ (24)
പരാതിയിലാണ്. സിറ്റി പോലീസ് കേസെടുത്തത്. 19 ന് വൈകുന്നേരം 5.15 ഓടെയാണ് സംഭവം.യുവതിയുമായുള്ള പ്രണയത്തെ ചൊല്ലിയാണ് ഡ്രൈവറെ മർദ്ദിച്ചത്.പരാതിയിൽ വൈഷ്ണവ്, അതുൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്.പ്രതികൾ മർദ്ദിക്കുകയും കാൽ കൊണ്ടു വയറിന് ചവിട്ടുകയും ചെയ്തതായും പരാതിയിലുണ്ട്