പുന്നാട് വിവേകാനന്ദ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ദേശീയ യുവജന വാരാചരണം 8 മുതൽ 15 വരെ

പുന്നാട്  വിവേകാനന്ദ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ദേശീയ യുവജന വാരാചരണം  8 മുതൽ 15  വരെ 


ഇരിട്ടി: പുന്നാട്  വിവേകാനന്ദ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ദേശീയ യുവജന വാരാചരണം  8 മുതൽ 15  വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 8 ന് രാവിലെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയുടെ സഹകരണത്തോടെ പുന്നാട് എൽ പി സ്‌കൂളിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ലയൺസ് ക്ലബ് സിസ്ട്രിക്ട് ഗവർണ്ണർ ഡോ. പി. സുധീർ ഉദ്‌ഘാടനം ചെയ്യും. സേവാഭാരതി ഇരിട്ടി യൂണിറ്റ് രക്ഷാധികാരി പി.വി. ഭാസ്കരൻ അദ്ധ്യക്ഷത വഹിക്കും. 12 ന് വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന ദേശീയ യുവജന ദിനാചരണവും ആഘോഷ പരിപാടികളും ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്‌ഘാടനം ചെയ്യും. സി. ബാലഗോപാലൻ മാസ്റ്റർ വിവേകാനന്ദ അനുസ്മരണ ഭാഷണം നടത്തും. വിവിധ നേതാക്കൾ പ്രസംഗിക്കും. തുടർന്ന് നാടകം, നൃത്ത നൃത്യങ്ങൾ, തിരുവാതിരക്കളി, കരോക്കെ ഗാനമേള എന്നിവ നടക്കും. 13 ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം പ്രമാണിച്ച് നിവേദിതാ വിദ്യാലയത്തിൽ വെച്ച് ഭാരതത്തിലെ നവോത്ഥാന നായകന്മാർ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടക്കും. 14 ന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സിക്രട്ടറി  വി. മഹേഷ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് സൈനികരെയും പൂർവ  സൈനികരെയും ആദരിക്കും. കണ്ണൂർ ഋഥമിക് മ്യൂസിക്ക് ബാൻഡിന്റെ ഗാനമേളയും  നടക്കും. 15 ന് വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക ഘോഷയാത്ര, നിരവധി വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര എന്നിവക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം സന്ദീപ് ജി വാര്യർ ഉദ്‌ഘാടനം ചെയ്യും. ടി. അശ്വിനികുമാർ സ്മാരക വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ആർ എസ് എസ് ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ വേദിയിൽ വെച്ച്  വിതരണം ചെയ്യും. തുടർന്ന് ഫ്യൂഷൻ ഡാൻസ്, വിവേകാനന്ദ പുന്നാടിന്റെ നൃത്ത നൃത്യങ്ങൾ എന്നിവയും നടക്കുമെന്ന് ക്ലബ് ഭാരവാഹികളായ സി. ചന്ദ്രമോഹനൻ, എം. ജ്യോതിഷ്, കെ. പ്രിയേഷ്, കെ.വി. പ്രണവ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.