സൗജന്യ ഹൃദയ, അസ്ഥിരോഗ പരിശോധന ക്യാമ്പ് 8 ന്

സൗജന്യ ഹൃദയ, അസ്ഥിരോഗ പരിശോധന ക്യാമ്പ് 8 ന് 



ഇരിട്ടി: സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുന്നാട് വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദയ, അസ്ഥിരോഗ പരിശോധന മെഗാ ക്യാമ്പ് നടത്തും. കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ആശുപത്രിയുമായി ചേർന്ന് നടക്കുന്ന ക്യാമ്പ് 8 ഞായറാഴ്ച രാവിലെ 9.30 മുതൽ   ഉച്ചക്ക് 1 മണിവരെ പുന്നാട് എൽ പി സ്ക്കൂളിൽ വെച്ച് നടക്കും.  അസ്ഥി, ഹൃദയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സുധീർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.  ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9747400345 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.