കണ്ണൂർ കണ്ണോത്തും ചാലിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു.


കണ്ണൂർ :കണ്ണോത്തും ചാലിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കണ്ണോത്തും ചാൽ ബസ് സ്റ്റോപ്പിന് സമീപം രാത്രി എട്ട് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പിലേക്കും തീ പടർന്നു. കാറിലും ബസ് സ്റ്റോപ്പിലുo ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.